Hivision Channel

മലമ്പുഴ ഡാമില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങി മരിച്ചു

മലമ്പുഴ ഡാമില്‍ സഹോദരങ്ങള്‍ മുങ്ങി മരിച്ചു.പാലക്കാട് പൂളക്കാട് സ്വദേശി നസീഫിന്റെ മക്കള്‍ മുഹമ്മദ് നിഹാല്‍, ആദില്‍ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് ഇരുവരും കുളിക്കാന്‍ ഇറങ്ങിയത്. പുലര്‍ച്ചെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ വൈകിട്ടാണ് കുട്ടികള്‍ വീട്ടില്‍ നിന്നിറങ്ങിയത്. തിരികെ വീട്ടിലെത്താതായപ്പോള്‍ മൊബൈല്‍ ഫോണിലേക്ക് വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഫോണ്‍ ലൊക്കേഷന്‍ നോക്കിയപ്പോഴാണ് മലമ്പുഴ ഡാം പരിസരത്താണെന്ന് മനസിലായത്.തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *