
സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 195 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8610 രൂപയായി കുറഞ്ഞു. പവന്റെ വിലയില്‍ 1560 രൂപയുടെ കുറവുണ്ടായി.68,880 രൂപയായാണ് പവന്റെ വില കുറഞ്ഞത്.
ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. എന്നാല്‍ അതിന് മുന്‍പ് 2,280 രൂപയാണ് രണ്ട് ദിവസംകൊണ്ട് സ്വര്‍ണത്തിന് കുറഞ്ഞത്. ഇന്നത്തെ വിലയിടിവ് സ്വര്‍ണാഭരണ ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.














