
സംസ്ഥാനത്ത് വീണ്ടും കോളറ മരണം. ആലപ്പുഴയില്‍ കോളറ സ്ഥിരീകരിച്ച യുവാവ് മരിച്ചു. തലവടി സ്വദേശി ടി ജി രഘു (48) ആണ് മരിച്ചത്.
തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. അര്‍ദ്ധരാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്.രോഗത്തിന്റെ ഉറവിടം ആരോഗ്യവകുപ്പിന് കണ്ടെത്താനായിട്ടില്ല. 12 വര്‍ഷത്തിനുശേഷമാണ് കുട്ടനാട് മേഖലയില്‍ കോളറ സ്ഥിരീകരിക്കുന്നത്.
കുട്ടനാട്ടില്‍ 2013 ലാണ് ഒടുവില്‍ കോളറ പിടിപെട്ടത്. അന്ന് 10 പേര്‍ക്ക് രോഗബാധയുണ്ടായി. 2002ലും കുട്ടനാട്ടില്‍ കോളറ പടര്‍ന്നിരുന്നു. മരണങ്ങളും ഉണ്ടായിരുന്നു. 1996ലാണ് കോളറ ബാധിച്ച് ആലപ്പുഴ ജില്ലയില്‍ ഏറ്റവും കൂടുതല്‍ മരണമുണ്ടായത്. 29 പേരാണ് അന്ന് മരിച്ചത്.














