Hivision Channel

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണ ഈ മാസം 18 വരെ നീട്ടി

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണ ഈ മാസം 18 വരെ നീട്ടി. ബുധനാഴ്ച നടത്തിയ ഡിജിഎംഒ തല ചര്‍ച്ചയിലാണ് തീരുമാനം. ഇന്ത്യയുടെ ഡിജിഎംഒ രാജീവ് ഘായ് പാകിസ്താന്‍ ഡിജിഎംഒയുമായി ഹോട്ട്ലൈന്‍ വഴിയാണ് ചര്‍ച്ച നടത്തിയത്. പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് വിഷയത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.

അതേസമയം, ഏറ്റുമുട്ടലില്‍ ജെയ്ഷെ ഭീകരരെ വധിച്ച ജമ്മുകശ്മീരിലെ ത്രാലില്‍ ജാഗ്രത തുടരുന്നു. കൂടുതല്‍ ഭീകരര്‍ക്കായി വനമേഖല കേന്ദ്രീകരിച്ച് സുരക്ഷാ സേനയുടെ ഇന്നും തിരച്ചില്‍ തുടരും. അതിനിടെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് ഇന്ന് ഗുജറാത്തിലെത്തും. അദ്ദേഹം ഡല്‍ഹിയില്‍ നിന്ന് തിരിച്ചു. വ്യോമസേനമേധാവി എ പി സിങും ഒപ്പമുണ്ട്. സന്ദര്‍ശന വിവരം പ്രതിരോധമന്ത്രി തന്നെ എക്സിലൂടെ പങ്കുവച്ചിട്ടുണ്ട്. ഭുജിലെ വ്യോമത്താവളം പ്രതിരോധ മന്ത്രി സന്ദര്‍ശിക്കും.

Leave a Comment

Your email address will not be published. Required fields are marked *