Hivision Channel

ആല്‍ഫ്രഡ് ജോ ജോണ്‍സ് കണ്ണൂര്‍ ജില്ലാ സീനിയര്‍ ചെസ്സ് ചാമ്പ്യന്‍

കണ്ണൂര്‍:കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ടെക്‌നിക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ ചെസ്സ് ഓര്‍ഗനൈസിങ് കമ്മിറ്റി, ചെസ്സ് കണ്ണൂരിന്റെ സഹകരണത്തോടെ ജൂണ്‍ 8 ന് കണ്ണൂര്‍ ശ്രീപുരം
ഇംഗ്ലീഷ് ഹൈസ്‌കൂള്‍ & ജൂനിയര്‍ കോളജില്‍ വെച്ച് സംഘടിപ്പിച്ച കണ്ണൂര്‍ ജില്ലാ സീനിയര്‍ സെലക്ഷന്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ആല്‍ഫ്രഡ് ജോ ജോണ്‍ (കൊട്ടിയൂര്‍) ചാമ്പ്യനായി. പ്രത്യൂഷ് വി പി ( പാനൂര്‍) റണ്ണര്‍ അപ്പ് ആയി.ജിഷോര്‍ വി എം (കൊട്ടിയൂര്‍) മൂന്നാം സ്ഥാനവും,കൃഷ്ണനുണ്ണി കൂക്കല്‍ (കണ്ണൂര്‍) നാലാം സ്ഥാനവും കരസ്ഥമാക്കി.

ആദ്യ 15 സ്ഥാനക്കാരും 15 വിവിധ കാറ്റഗറി വിന്നേഴ്‌സും ഉള്‍പ്പെടെ 50 ലധികം പേര്‍ സമ്മാനിതരായി.സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജര്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ശ്രീപുരം സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോയ് കാട്ടിയങ്കല്‍ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന അണ്ടര്‍ 7 ഗേള്‍സ് ചാമ്പ്യന്‍ ആരാധ്യ രജനീഷിനെ സ്‌നേഹോപഹാരം നല്‍കി അനുമോദിച്ചു.

ഉദ്ഘാടന – സമാപന ചടങ്ങുകളില്‍ ചെസ്സ് ഓര്‍ഗനൈസിങ് കമ്മിറ്റി കണ്‍വീനര്‍ സെബാസ്റ്റ്യന്‍ വി യു, റുക്‌സാന മുനീര്‍, റീന സെബാസ്റ്റ്യന്‍, ടോണി സെബാസ്റ്റ്യന്‍, നിവ്യ ടി കെ, ഹഫ്‌സ സജിര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *