Hivision Channel

ആനുകാലിക ക്വിസ് മത്സരവും ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസും നടത്തി

ഇരിട്ടി:വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ഇരിട്ടി നന്മ പബ്ലിക് ലൈബ്രറിയുടെയും നന്മ ബാലവേദിയുടെയും ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച പത്രവാര്‍ത്തകളെ അടിസ്ഥാനമാക്കിയുള്ള ആനുകാലിക ക്വിസ് മത്സരവും ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസും ഇരിട്ടി സിവില്‍ എക്‌സൈസ് ഓഫീസര്‍ നെല്‍സണ്‍ തോമസ് ഉദ്ഘാടനം ചെയ്തു.നന്മ ബാലവേദി പ്രസിഡണ്ട് കെ.അശ്വതി അധ്യക്ഷയായി. മത്സര വിജയികള്‍ക്ക് വാര്‍ഡ് കൗണ്‍സിലര്‍ കെ. നന്ദനന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. ബാലവേദി പ്രസിഡന്റ് ആയിഷ മര്‍വ ,അനാമിക പി.ബാബു, നവമിക മനോജ് എന്നിവര്‍ സംസാരിച്ചു.
ക്വിസ് മത്സരങ്ങള്‍ക്ക് കെ.സുരേഷ്, സി.കെ.ശശിധരന്‍, കെ.മോഹനന്‍, ആര്‍.കെ.മിനി, പ്രീത ബാബു, ഷെല്‍നതുളസി റാം, എന്‍.എം. രത്‌നാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *