Hivision Channel

പേവിഷ ബാധ;കണ്ണൂരില്‍ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

കണ്ണൂരില്‍ പേവിഷബാധ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. തമിഴ്‌നാട് സേലം സ്വദേശികളുടെ മകനായ അഞ്ച് വയസ്സുകാരന്‍ ഹരിത്താണ് മരിച്ചത്. നായയുടെ കടിയേറ്റപ്പോള്‍ വാക്‌സീന്‍ എടുത്തിരുന്നു. കഴിഞ്ഞ 12 ദിവസമായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മെയ് 31ന് പയ്യാമ്പലത്തെ വാടക ക്വാര്‍ട്ടേഴ്‌സിന് സമീപത്ത് വച്ചാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. മുഖത്ത് കടിയേറ്റ കുഞ്ഞിനെ പിന്നീട് ആശുപത്രിയിലെത്തിച്ച് വാക്‌സീന്‍ നല്‍കിയിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

Leave a Comment

Your email address will not be published. Required fields are marked *