
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 7 ജില്ലകളില്‍ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് രണ്ടുദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
പത്തനംതിട്ട, കോട്ടയം,എറണാകുളം, ഇടുക്കി, തൃശൂര്‍ മലപ്പുറം, വയനാട് ജില്ലകളില്‍ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ടാണ് നിലവിലുള്ളത്. ബാക്കി എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ മുന്നറിയിപ്പുണ്ട്. നാളെ പത്തനംതിട്ട കോട്ടയം ഇടുക്കി മലപ്പുറം വയനാട് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പാണ്. നിലവിലെ മഴ മുന്നറിയിപ്പ് പ്രകാരം രണ്ടുദിവസം കൂടിയാണ് സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യത. ശേഷം കണ്ണൂര്‍ കാസര്‍ഗോഡ് അടക്കമുള്ള വടക്കന്‍ ജില്ലകള്‍ ഒഴുകിയുള്ളിടത്ത് കാലവര്‍ഷത്തിന്റെ തീവ്രത കുറയും.














