
ഇരിട്ടി: ആറളം വന്യജീവി സങ്കേതം ഡിവിഷനില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡനായി വി.രതീശന്‍ ചുമതലയേറ്റു.വനം വകുപ്പ് കണ്ണൂര്‍ സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ചെമ്പേരി പൂപ്പറമ്പ് സ്വദേശിയാണ്. ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡനായിരുന്ന ജി.പ്രദീപ് കണ്ണൂര്‍ സിസിഎഫ് ഓഫിസില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് ആന്‍ഡ് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററായി സ്ഥലം മാറിയ ഒഴിവിലാണ് നിയമനം.














