Hivision Channel

കാരുണ്യം ബഡ്‌സ് സ്‌കൂള്‍ ബസ് മുഖ്യമന്ത്രി ഫ്‌ലാഗ്ഓഫ് ചെയ്തു

അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് കാരുണ്യം ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ പുതിയ ബസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. വാഹനത്തിന്റെ താക്കോല്‍ മുഖ്യമന്ത്രിയില്‍ നിന്നും അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി ലോഹിതാക്ഷന്‍ ഏറ്റുവാങ്ങി.

കണ്ണൂര്‍ ജില്ലാപഞ്ചായത്തിന്റെ വാര്‍ഷികപദ്ധതിയിലുള്‍പ്പെടുത്തി ഇനോസ് എയര്‍ പ്രൊഡക്റ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സി എസ് ആര്‍ ഫണ്ട് ഉപയോഗിച്ചാണ് ബസ് വാങ്ങിയത്. 27 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനം ആണ് കാരുണ്യം ബഡ്‌സ് റീഹാബിലിറ്റേഷന് സെന്റര്‍.

പിണറായി കണ്‍വെന്‍ഷന്‍ സെന്റര്‍ പരിസരത്ത് നടന്ന പരിപാടിയില്‍ ഡോ. വി ശിവദാസന്‍ എം പി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി, അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പ്രസന്ന, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഇ.കെ സരിത, ജില്ലാ പഞ്ചായത്ത് അംഗം ചന്ദ്രന്‍ കല്യാട്ട്, പഞ്ചായത്ത് അംഗങ്ങളായ വി സജിത, ടി.വി പ്രജീഷ്, എം.കെ അബ്ദുല്‍ ഖാദര്‍, കെ സുധാകരന്‍, ബി.ബി വത്സല, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ എന്‍ ഉഷ, പഞ്ചായത്ത് അസി. സെക്രട്ടറി ടി.വി സുനീഷ്, ഇനോസ് പ്രൊഡക്റ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് സിനിയര്‍ മാനേജര്‍ എം ചന്ദ്രമോഹന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *