Hivision Channel

യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനുള്ള പ്രായപരിധി 35 ആയി തുടരും

യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനുള്ള പ്രായപരിധി 35 ആയി തുടരും. 40 വയസ് ആക്കണമെന്ന സംസ്ഥാന ക്യാമ്പിലെ ആവശ്യം തള്ളി.

12 ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളും എതിര്‍പ്പ് അറിയിച്ചു. ഇതോടെയാണ് പ്രമേയത്തിലെ നിര്‍ദേശം തള്ളിയത്.യൂത്ത് കോണ്‍ഗ്രസില്‍ പ്രായ പരിധി 35 ല്‍ നിന്ന് 40 വയസാക്കി ഉയര്‍ത്തണമെന്നാണ് സംസ്ഥാന പഠനക്യാമ്പില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലെ ആവശ്യം. സംസ്ഥാന കമ്മിറ്റിയിലോ ജില്ലാ കമ്മിറ്റിയിലോ അംഗമായവര്‍ക്ക് യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗമാകാന്‍ കഴിയുന്നില്ല.

പരിചയസമ്പന്നരുടെ കുറവ് സംഘടന പ്രവര്‍ത്തനത്തെ വലിയ രീതിയില്‍ ബാധിക്കുന്നുണ്ട്. ഇത് പരിഹരിക്കാനാണ് പ്രായപരിധി ഉയര്‍ത്തണമെന്ന ആവശ്യം. ആവശ്യത്തെ എതിര്‍ത്തും പിന്തുണച്ചും പ്രതിനിധികള്‍ രംഗത്തെത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *