Hivision Channel

സൗഹൃദ ദിനാചരണത്തിന്റെ ഭാഗമായി ചങ്ങാതിക്ക് ഒരു തൈ ക്യാമ്പയിന്‍ നടത്തി

ഇരിട്ടി:ലോക സൗഹൃദ ദിനത്തോടനുബന്ധിച്ച് കലാലയങ്ങളില്‍ സുഹൃത്തുക്കള്‍ക്ക് വൃക്ഷ തൈ കൈമാറുന്ന പരിപാടികള്‍ സംഘടിപ്പിച്ചു .നഗരസഭയും,ഹരിത കേരളമിഷന്‍, ശുചിത്വമിഷന്‍ എന്നിവ സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. ഇരിട്ടി നഗരസഭതല പരിപാടി ഉളിയില്‍ ഗവ.യു.പി സ്‌കൂളില്‍ സ്‌കൂള്‍ ലീഡര്‍ നൈനിക ടി.വി.ക്ക് ചെടി കൈമാറി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.കെ. ഫസീല അധ്യക്ഷത വഹിച്ചു.വാര്‍ഡ് കൗണ്‍സിലര്‍ ടി.കെ.ഷരീഫ, ഹെഡ്മാസ്റ്റര്‍ സിറാജുദ്ധിന്‍ എം.പി, പി.ടി.എ പ്രസിഡണ്ട് മുജീബ് ആര്‍.കെ, എസ്.എം.സി.ചെയര്‍മാന്‍ കെ.സി.സുരേഷ്ബാബു, അബ്ദുള്‍ വാഹിദ് ,റസാഖ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.നഗരസഭയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സൗഹൃദ ദിന പരിപാടികള്‍ സംഘടിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *