Hivision Channel

മിഥുന്റെ കുടുംബത്തിന് വീട് യാഥാര്‍ഥ്യമാകുന്നു

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് വീട് യാഥാര്‍ഥ്യമാകുന്നു.1000 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള വീടിന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തറക്കല്ലിട്ടു. മൂന്നര മാസം കൊണ്ട് വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്സിന്റെ മേല്‍നോട്ടത്തിലാണ് വീടിന്റെ നിര്‍മാണം. 20 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന വീടിന്റെ നിര്‍മാണം സമയബന്ധിതമായി ചെയ്ത് തീര്‍ക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വീട്നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ കുടുംബത്തിന് താമസിക്കാന്‍ സമീപത്തായി മറ്റൊരു വീട് സര്‍ക്കാര്‍ ചെലവില്‍ വാടകയ്ക്ക് എടുത്തു നല്‍കിയിട്ടുണ്ട്. നിലവിലെ പഴകിയ വീട് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്സ് അസോസിയേഷന്റെ മേല്‍നോട്ടത്തില്‍ കഴിഞ്ഞദിവസം പൊളിച്ചുമാറ്റി സ്ഥലം ഒരുക്കി നല്‍കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *