മുരിങ്ങോടി: ശ്രീജനാര്‍ദ്ദന എല്‍.പി സ്‌കൂളില്‍ ഓണാഘോഷ പരിപാടികള്‍ക്ക് സമാപനമായി. സമാപന സാംസ്‌കാരിക സമ്മേളനം സ്‌കൂള്‍ മാനേജര്‍ ജെ.ദേവദാസിന്റെ അധ്യക്ഷതയില്‍ സാഹത്യകാരന്‍ സിബിച്ചന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുന്‍ പ്രധാനാധ്യാപകന്‍ തോമസ് പന്തപ്ലാക്കല്‍ മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡണ്ട് ആക്കല്‍ ജിബേഷ്, മദര്‍ പി.ടി.എ പ്രസിഡണ്ട് സബിന, പ്രധാനാധ്യാപിക സിമി, ജോസ്ന തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളായവര്‍ക്കുള്ള സമ്മാനദാനവും നടന്നു.