Hivision Channel

സംസ്ഥാനത്ത് ശക്തമായ മഴ തുടരും

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. എല്ലാ ജില്ലകളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇത് പ്രകാരം 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. ഇവിടങ്ങളില്‍ അതിതീവ്ര മഴയ്ക്ക് വരെ സാധ്യതയുണ്ട്. ഇടുക്കി, എറണാകുളം, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്. നാളെ മുതല്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ വിലയിരുത്തല്‍.

നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത. അതേസമയം മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. യെല്ലോ അലര്‍ട്ട് പ്രവചിച്ച ജില്ലകളില്‍ 115 മില്ലി മീറ്റര്‍ വരെ മഴയാണ് ലഭിക്കുക. ഓറഞ്ച് അലര്‍ട്ട് പ്രവചിച്ച ജില്ലകളില്‍ 204.4 മില്ലി മീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *