
കണ്ണൂര്‍:ജനമൈത്രി വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ അബാക്കസ് യോഗ തുടങ്ങി വിവിധ ക്ലാസുകള്‍ നിലവില്‍ ക്യാമ്പില്‍ നടന്നുവരുന്നുണ്ട്. അതിന്റെ തുടര്‍ച്ചയായി കുട്ടികള്‍ക്കായി കരാട്ടെ നൃത്ത പരിശീലന ക്ലാസുകള്‍ ജനമൈത്രീ വായനശാല ബാലവേദിയുടെയും വനിതാവേദിയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം കെ എ പി 4 ഡ്രില്‍ ഹാളില്‍ അസിസ്റ്റന്റ് കമാണ്ടന്റ് സാലു കെ തോമസ് നിര്‍വഹിച്ചു. വനിതാ വേദി സെക്രട്ടറി അപ്‌സര അധ്യക്ഷത വഹിച്ചു
ബാലവേദി ജോയിന്റ് സെക്രട്ടറി രാഹന്‍ഗീത് ,സുനീഷ,കെ പി ഓ എ ജില്ലാ പ്രസിഡണ്ട് രാധാകൃഷ്ണന്‍ കാവുമ്പായി, വായനശാല പ്രസിഡന്റ് ദിനേശന്‍ പി പി, നൃത്ത അധ്യാപക രസ്‌ന ടീച്ചര്‍, ബാലവേദി എക്‌സിക്യൂട്ടീവ് അംഗം തുഷാല്‍ കെ വി എന്നിവര്‍ സംസാരിച്ചു.














