
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഉച്ചക്ക് ശേഷം പവന് 1200 രൂപ കുറഞ്ഞു 88,600 രൂപയായി. രാവിലെ 89,800 രൂപയായിരുന്നു പവന്‍ വില. ഒറ്റ ദിവസം കൊണ്ട് രണ്ട് തവണകളായി സ്വര്‍ണത്തിന് കുറഞ്ഞത് 1800 രൂപ. രാജ്യാന്തര തലത്തില്‍ സ്വര്‍ണ്ണവില കുറഞ്ഞതാണ് കേരളത്തിലും സ്വര്‍ണ്ണവില കുറയാന്‍ കാരണം. കേരളത്തില്‍ സ്വര്‍ണത്തിന് ഒരാഴ്ചയ്ക്കിടെ കുറഞ്ഞത് 7000 രൂപ.














