
മൈസൂരുവില്‍ വിനോദയാത്ര വന്ന കണ്ണൂര്‍ സ്വദേശിനി ഭക്ഷണം കഴിക്കുന്നതിനിടെ ബസിടിച്ച് മരിച്ചു. പേരാവൂര്‍ കുണ്ടേരിപ്പൊയിലില്‍ എന്‍. സുരേന്ദ്രന്റെ ഭാര്യ കൗസല്യ (53)യാണ് മരിച്ചത്. ഒന്നിച്ച് ഭക്ഷണം കഴിക്കുകയായിരുന്ന സഹോദരി നാരായണിയെ (82) പരിക്കുകളോടെ മൈസൂരുവിലെ ജെ.എസ്.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ചയാണ് കുണ്ടേരിപ്പൊയിലിലെ കോട്ടയില്‍നിന്ന് 50 പേര്‍ മൈസൂരുവിലേക്ക് വന്നത്. വൃന്ദാവന്‍ ഗാര്‍ഡന്‍ കണ്ട് നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസിന് സമീപത്തിരുന്ന് ഭക്ഷണം കഴിക്കുമ്പോഴാണ് മറ്റൊരു ബസ് നിയന്ത്രണംവിട്ട് ഇടിച്ചത്.
മാനന്തേരി വണ്ണാത്തിമൂല ഞാലില്‍നിന്ന് ഒരുവര്‍ഷം മുമ്പാണ് കൗസല്യ കുണ്ടേരിപ്പൊയിലിലേക്ക് താമസം മാറ്റിയത്.














