ഡല്‍ഹി സ്‌ഫോടനക്കേസ് പ്രതി ഡോ. ഉമര്‍ നബിതന്നെയാണ് കാര്‍ ഓടിച്ചിരുന്നതെന്ന് സ്ഥിരീകരീകരണം. കുടുംബംഗങ്ങളുടെ ഡി എന്‍ എ സാമ്പിളുകളുടെ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വൈറ്റ് കോളര്‍ ഭീകര സംഘത്തിലെ പ്രധാനികള്‍ ഡോ ഉമറും ഡോ. മുസമ്മില്‍ ഷക്കീലുമെന്ന് എന്‍ഐഎ. ഡിസംബര്‍ 6 ന് വന്‍ ആക്രമണം നടത്താന്‍ സംഘം പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്. സ്‌ഫോടനം നടത്തിയ ഐ 20 കാര്‍ വാങ്ങാന്‍ ഉമര്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ താരിഖ് എന്ന പേര് ഉപയോഗിച്ചതായി വിവരം.

15 മിനിറ്റ് സമയം മസ്ജിദില്‍ ചിലവഴിച്ചു. ഉമര്‍ മസ്ജിദില്‍ എത്തിയത് തിങ്കളാഴ്ച ഉച്ചയ്ക്ക് 2:34 ഓടെ. മാസ്‌ക് ഇല്ലാത്ത ഉമറിന്റെ ദൃശ്യങ്ങള്‍ ഏജന്‍സികള്‍ക്ക് ലഭിച്ചത് മസ്ജിദിനു സമീപത്ത് നിന്നുമാണ്. മസ്ജിദില്‍ വച്ച് ആരെയെങ്കിലും കണ്ടുമുട്ടിയോ എന്ന് ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. ഉത്കണ്ഠയോടെയാണ് ഒമര്‍ മസ്ജിദില്‍ നിന്നും മടങ്ങിയത്. നടക്കുമ്പോള്‍ പിന്നോട്ട് തിരിഞ്ഞു നോക്കി കൊണ്ടിരുന്നതായി ദൃശ്യങ്ങളിലുണ്ടെന്ന് ഏജന്‍സികള്‍ പറയുന്നു.