Hivision Channel

തിരഞ്ഞെടുപ്പ് ചിഹ്നം; പാര്‍ട്ടി ഭാരവാഹികളുടെ ഒപ്പ് സാക്ഷ്യപ്പെടുത്തി സമര്‍പ്പിക്കണം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം ശിപാര്‍ശ ചെയ്യുന്നതിന് ചുമതലപ്പെടുത്തിയ പാര്‍ട്ടി ഭാരവാഹികളുടെ ഒപ്പ് അതത് രാഷ്ട്രീയപാര്‍ട്ടികളുടെ സംസ്ഥാന ഭാരവാഹികള്‍ സാക്ഷ്യപ്പെടുത്തി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സമര്‍പ്പിക്കണം. പകര്‍പ്പ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അയയ്ക്കകയും വേണം.
അത്തരത്തില്‍ ചിഹ്നം ശിപാര്‍ശ ചെയ്യുന്നതിന് അധികാരപ്പെടുത്തിയ പാര്‍ട്ടി ഭാരവാഹികള്‍, സ്വന്തം കൈപ്പടയില്‍ ഒപ്പ് വച്ച ശിപാര്‍ശ കത്ത് ബന്ധപ്പെട്ട വരണാധികാരി ചിഹ്നം അനുവദിക്കുന്ന നവംബര്‍ 24 ന് വൈകിട്ട് മൂന്നു മണിക്ക് മുന്‍പ് സമര്‍പ്പിക്കണം.

Leave a Comment

Your email address will not be published. Required fields are marked *