പേരാവൂര്‍: അര്‍ബന്‍ ബാങ്ക് റിട്ട. സെക്രട്ടറി തിരുവോണപുറത്തെ വി.കെ.ബലന്റെ നിര്യാണത്തില്‍ അനുശോചിച്ച് പേരാവൂരില്‍ സര്‍വ്വകക്ഷി അനുശോചന യോഗം ചേര്‍ന്നു. ജില്ല പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ അധ്യക്ഷയായി. കെ.കെ രാമചന്ദ്രന്‍ ,കെ.ശശീന്ദ്രന്‍ മാസ്റ്റര്‍, വി.ഗീത,ജിജി ജോയി, കെ.ജയപ്രകാശ്, അരിപ്പയില്‍ മുഹമ്മദ് ഹാജി, എ.കെ ഇബ്രാഹിം, മണക്കടവന്‍ രാഘവന്‍, സിബി കണ്ണീറ്റ്കണ്ടം, ജോഷി മഞ്ഞപ്പള്ളി, ജെ.ദേവദാസ്, കെ.രാജന്‍ മാസ്റ്റര്‍, സുരേഷ് ചാലാറത്ത്, കെ.ഹരിദാസ്, എം.കെ.ദിനേശ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.