Hivision Channel

ശബരിമല സ്വര്‍ണ്ണക്കൊള്ള,മുന്‍ ദേവസ്വം പ്രസിഡന്റ് എ പദ്മകുമാര്‍ അറസ്റ്റില്‍

ശബരിമല സ്വര്‍ണ്ണക്കൊള്ള,മുന്‍ ദേവസ്വം പ്രസിഡന്റ് എ പദ്മകുമാര്‍ അറസ്റ്റില്‍. എ പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. നിര്‍ണ്ണായക നീക്കവുമായി ടകഠ. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിലായിരുന്നു ചോദ്യം ചെയ്യല്‍. എസ്‌ഐടി തലവന്‍ എസ്പി ശശിധരന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.നിലവില്‍ സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് പദ്മകുമാര്‍.

സ്വര്‍ണക്കൊള്ള കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനായി എ പത്മകുമാറിന് മുമ്പ് രണ്ട് തവണ എസ്‌ഐടി നോട്ടിസ് നല്‍കിയിരുന്നു. എന്‍ വാസു അറസ്റ്റിലായതിന് പിന്നാലെയാണ് പത്മകുമാറിന് രണ്ടാമതും നോട്ടിസ് അയച്ചത്. എന്‍ വാസു ദേവസ്വം ബോര്‍ഡ് കമ്മിഷണറായിരിക്കെ പത്മകുമാറായിരുന്നു ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍.

Leave a Comment

Your email address will not be published. Required fields are marked *