Hivision Channel

എസ് വൈ എസ് മട്ടന്നൂര്‍ സോണ്‍ സാന്ത്വന സമര്‍പ്പണം നടത്തി

മട്ടന്നൂര്‍:എസ് വൈ എസ് മട്ടന്നൂര്‍ സോണ്‍, മര്‍കസ് ആര്‍സിഎഫ്‌ഐ സംയുക്തമായി സംഘടിപ്പിച്ച സാന്ത്വന സമര്‍പ്പണം മട്ടന്നൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടത്തി.
പതിനേഴ് കുടുംബങ്ങള്‍ക്ക് ഉപജീവന മാര്‍ഗത്തിനുള്ള അമ്പത് കോഴി കുഞ്ഞുങ്ങള്‍ അടങ്ങിയ കൂട്, 142 പേര്‍ക്ക് കണ്ണടകള്‍,9 വീല്‍ ചെയറുകള്‍,19 വാക്കര്‍, എയര്‍ ബെഡ്, 5 ഗ്ലോക്കോ മീറ്റര്‍, പശു, ഡയാലിസിസ് രോഗികള്‍ക്ക് സഹായം, നേത്ര സര്‍ജറി സഹായം, തെങ്ങിന്‍ തൈകള്‍, ബ്ലാങ്കറ്റുകള്‍ തുടങ്ങിയ സാന്ത്വന ഉപകരണങ്ങളും ഉള്‍പ്പെടെ 10 ലക്ഷത്തിന്റെ വിഭവങ്ങളാണ് എസ് വൈ എസ് മട്ടന്നൂര്‍ സോണ്‍ മുഖേന വിതരണം ചെയ്തത്. ജാമിഅ മര്‍ക്കസ് ജനറല്‍ മാനേജറും മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ സി മുഹമ്മദ് ഫൈസി സാന്ത്വന സമര്‍പ്പണവും ഉദ്ഘാടനവും നടത്തി.
മര്‍ക്കസ് ജീസിസി കോഡിനേറ്റര്‍ മര്‍സൂഖ് സഅദി പാപ്പിനിശ്ശേരി,കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷന്‍ മുഹമ്മദ് മിസ്ബാഹി ചൊക്ലി, ഹനീഫ സഖാഫി, ചന്ദ്രന്‍ തില്ലങ്കേരി, അന്‍സാരി തില്ലങ്കേരി,
,പുരുഷോത്തമന്‍ മട്ടന്നൂര്‍,അ
ഷ്‌റഫ് സഖാഫി കടാച്ചിറ, അബ്ദുസ്സലാം സഖാഫി കൂത്തുപറമ്പ്, മുഹമ്മദലി മുസ്ലിയാര്‍ നുച്ചിയാട് തുടങ്ങിയവര്‍ സംസാരിച്ചു

Leave a Comment

Your email address will not be published. Required fields are marked *