Hivision Channel

വനിതാ കമ്മീഷന്‍ സിറ്റിങ്ങില്‍ 17 കേസുകള്‍ക്ക് പരിഹാരം

സംസ്ഥാന വനിതാകമ്മീഷന്‍ അധ്യക്ഷ അഡ്വ.പി.സതീദേവി , അംഗം അഡ്വ. പി. കുഞ്ഞായിഷ എന്നിവരുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന അദാലത്തില്‍ 70 കേസുകള്‍ പരിഗണിച്ചു. ഇതില്‍ 17 എണ്ണം പരിഹരിച്ചു. ഒന്‍പതെണ്ണം പോലീസ് റിപ്പോര്‍ട്ടിനായും മൂന്നെണ്ണം ജാഗ്രതാ സമിതിക്കും കൈമാറി. മൂന്നെണ്ണം ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് കൈമാറി. 38 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. പുതിയതായി നാല് പരാതികള്‍ ലഭിച്ചു.
അഡ്വ. ചിത്തിര ശശിധരന്‍, കൗണ്‍സിലര്‍മാരായ അശ്വതി രമേശന്‍, അര്‍പ്പിത എന്നിവരും പരാതികള്‍ പരിഗണിച്ചു.

Leave a Comment

Your email address will not be published. Required fields are marked *