
കണ്ണൂര്‍:തദ്ദേശ സ്ഥാപന പൊതുതിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അനുവദിക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. പോളിംഗ് സ്റ്റേഷനില്‍ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഓഫീസര്‍മാര്‍ക്ക് പുറമെ, പോളിംഗ് ദിവസം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസിലെയും പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവിടങ്ങളിലെയും ഇലക്ഷന്‍ വിഭാഗം ജീവനക്കാര്‍ക്കും വരണാധികാരി, ഉപവരണാധികാരി എന്നിവരുടെ ഓഫീസുകളിലെ ഇലക്ഷന്‍ വിഭാഗം ജീവനക്കാര്‍ക്കും നിരീക്ഷകര്‍ക്കും സെക്ടറല്‍ ഓഫീസര്‍മാര്‍, ആന്റി ഡീഫെയ്സ്മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥര്‍, തിരഞ്ഞെടുപ്പ് സുരക്ഷാ ചുമതലകളില്‍ നിയോഗിക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവര്‍ പ്രസ്തുത ഉത്തരവിന്റെ ശരിപകര്‍പ്പ് സഹിതം ഫോറം 15ല്‍ ആവശ്യപ്പെടുന്ന പക്ഷം പോസ്റ്റല്‍ ബാലറ്റുകള്‍ നല്‍കാന്‍ വരണാധികാരികള്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി.
ത്രിതല പഞ്ചായത്തുകളില്‍ മൂന്ന് ബാലറ്റും മുനിസിപ്പല്‍ കൗണ്‍സില്‍, കോര്‍പറേഷന്‍ എന്നിവയില്‍ ഓരോ ബാലറ്റുമാണ് നല്‍കേണ്ടത്.
ഫോറം 15ലെ അപേക്ഷ വോട്ടെടുപ്പിന് ഏറ്റവും കുറഞ്ഞത് ഏഴ് ദിവസത്തിനോ അല്ലെങ്കില്‍ വരണാധികാരിക്ക് അനുവദിക്കാവുന്ന കുറഞ്ഞ കാലാവധിക്ക് മുമ്പോ ലഭിക്കത്തക്ക വിധം വരണാധികാരിക്ക് അയക്കുകയോ നേരിട്ട് നല്‍കുകയോ ചെയ്യേണ്ടതാണ്. ത്രിതല പഞ്ചായത്തില്‍ ഓരോ വരണാധികാരിക്കും പ്രത്യേകം അപേക്ഷ നല്‍കണം. മൂന്ന് അപേക്ഷകളും ഒരു കവറിലാക്കി ഒരു വരണാധികാരിക്ക് നല്‍കിയാലും മതി. അപേക്ഷാഫോം വരണാധികാരികളുടെ ഓഫീസിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റിലും ലഭിക്കും.














