Hivision Channel

കൊയിലാണ്ടിയിലുണ്ടായ വാഹനാപകടത്തില്‍ പുന്നാട് സ്വദേശിനിയായ വീട്ടമ്മ മരിച്ചു

ഇരിട്ടി:കോഴിക്കോട് കൊയിലാണ്ടിയില്‍ ഇന്നു രാവിലെ കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചുയുണ്ടായ അപകടത്തില്‍ കാര്‍ യാത്രികയായ പുന്നാട് സ്വദേശിനിയായ വീട്ടമ്മ മരിച്ചു.പുന്നാട് താവിലാക്കുറ്റിയിലെ പാര്‍വ്വതി റാംനിവാസില്‍ കല്യാടന്‍ ഓമന (61) ആണ് മരിച്ചത്.
മട്ടന്നൂര്‍ കാരപേരാവൂരിലെ വയലില്‍ വീട്ടില്‍ പരേതരായ കുഞ്ഞിരാമന്‍ നമ്പ്യാരുടെയും കല്യാടന്‍ മാധവിയമ്മയുടെയും മകളാണ് ഓമന.
കാറില്‍ ഒപ്പമുണ്ടായിരുന്ന ഓമനയുടെ ഭര്‍തൃസഹോദരി രമണി ,ഇവരുടെ മകന്‍ സരിന്‍ എന്നിവരെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് ആശുപത്രിയിലേക്കുള്ള യാത്രയില്‍ കാറും എതിരെ വന്ന പിക്കപ്പ് ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ മൂവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഓമനയുടെ ജീവന്‍ രക്ഷിക്കാനായില്ല.

ഭര്‍ത്താവ്:പന്നിയോടന്‍ ശ്രീധരന്‍.
മക്കള്‍: ശ്രീജേഷ് (ബിസിനസ്സ്, ബംഗലുരു), മഹിമ.
മരുമക്കള്‍: പ്രജീഷ് , ശ്രീലക്ഷ്മി
സഹോദരങ്ങള്‍: ദാമോധരന്‍,നാരായണന്‍,ഗോവിന്ദന്‍ ,രാഘവന്‍, ശങ്കരന്‍, ജനാര്‍ദ്ദനന്‍, ലക്ഷ്മണന്‍

സംസ്‌കാരം ഇന്ന് രാത്രി 7 മണിക്ക് ശേഷം വീട്ടുവളപ്പില്‍.

Leave a Comment

Your email address will not be published. Required fields are marked *