
സ്‌കൂള്‍ കായിക മേളയില്‍ പ്രായത്തട്ടിപ്പ് നടത്തിയ രണ്ട് കുട്ടികളെ കൂടി കണ്ടെത്തി. മലപ്പുറം തിരുനാവായ നാവാമുകന്ദ സ്‌കൂളിലെ രണ്ട് കുട്ടികളെയാണ് പ്രായതട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. വീണ്ടും പ്രായത്തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനാല്‍ കായിക മേളയില്‍ നിന്ന് സ്‌കൂളിലെ വിലക്കാന്‍ സാധ്യത.
സ്‌കൂള്‍ ഓളിമ്പിക്‌സില്‍ വിജയിച്ച കുട്ടികള്‍ക്ക് ദേശീയ മീറ്റില്‍ പങ്കെടുക്കാന്‍ കഴിയും. ഇതിനായി സംസ്ഥന മീറ്റില്‍ വിജയിച്ചവരുടെ ആദാര്‍ വിവരങ്ങള്‍ ദേശീയ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്തപ്പോഴാണ് വീണ്ടും പ്രായത്തട്ടിപ്പ് കണ്ടെത്തിയത്. വ്യാജ ആദാര്‍ ഉപയോഗിച്ചായിരുന്നു തിരുനാവായ നാവാ മുകുന്ദ സ്‌കൂളിലെ സബ് ജൂനിയര്‍ വിഭാഗത്തില്‍ മെഡല്‍ നേടിയ രണ്ടു വിദ്യാര്‍ത്ഥികളും സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സില്‍ മത്സരിച്ച് വിജയിച്ചത്. ഇതോടെ ദേശീയ മീറ്റ് ടീമില്‍ നിന്നും ഇരുവരെയും ഒഴിവാക്കി.
രണ്ട് കുട്ടികളും സ്‌കൂള്‍ മീറ്റിന് മുന്നോടിയായ ഉത്തര്‍പ്രദേശില്‍ നിന്ന് സ്‌കൂളില്‍ അഡ്മിഷന്‍ നേടിയതാണെന്നും കണ്ടെത്തി. പ്രായത്തട്ടിപ്പിന് കൂട്ടുനിന്ന നാവാ മുകുന്ദ സ്‌കൂളിനെ കായിക മേളയില്‍ നിന്ന് വിലക്കാനാണ് ആലോചന. നേരത്തെ നാവാമുകുന്ദ സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിയെയും പുല്ലൂരാംപാറ സ്‌കൂളിലെ മറ്റൊരു വിദ്യാര്‍ത്ഥിയെയും പ്രായത്തട്ടിപ്പ് വിവാദത്തില്‍ വിലക്കിയിരുന്നു.














