Hivision Channel

എല്‍ഡിഎഫിന് അപ്രതീക്ഷിത തിരിച്ചടി ഉണ്ടായി; ശബരിമല സ്വര്‍ണക്കൊള്ള പ്രതിഫലിച്ചോയെന്ന് പരിശോധിക്കും, എം വി ഗോവിന്ദന്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അപ്രതീക്ഷിത തിരിച്ചടി ആണ് ഉണ്ടായിരുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിശദമായ പരിശോധന എല്ലാ തലത്തിലും നടത്തും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് തിരുത്തലുകള്‍ വരുത്തി. എന്തെല്ലാം അപകടങ്ങള്‍ ഉണ്ടോ അതെല്ലാം പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഏതെങ്കിലും ഒരുതവണ തോറ്റെന്ന് കരുതി എല്ലാ തവണയും അങ്ങിനെ ഉണ്ടാകണമെന്നില്ലെന്ന് എം വി ഗോവിന്ദന്‍.

അനുഭവത്തിന്റെ വെളിച്ചത്തില്‍ ആവശ്യമായ തിരുത്തല്‍ വരുത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി അടുത്ത അസംബ്ലി തിരഞ്ഞെടുപ്പില്‍ ഫലപ്രദമായി മുന്നോട്ട് പോകും. സംഘടനാപരമായ പോരായ്മ ഉണ്ടായോ എന്ന് പരിശോധിക്കും ജനവിശ്വാസം കൂടുതല്‍ നേടാന്‍ പ്രവര്‍ത്തിക്കും എല്‍ഡിഎഫ് വിരുദ്ധ വികാരം ഉണ്ടായിട്ടില്ല അങ്ങിനെയെങ്കില്‍ 7 ജില്ലാ പഞ്ചായത്തുകളില്‍ ജയിക്കുമോ ശബരിമല സ്വര്‍ണ്ണകൊള്ള പ്രതിഫലിച്ചോ എന്ന് നോക്കിയിട്ട് പറയാം, കൊല്ലം കോര്‍പ്പറേഷന്‍ പരാജയം പ്രതീക്ഷിച്ചതല്ല എന്തെല്ലാം അപകടങ്ങള്‍ ഉണ്ടോ അതെല്ലാം പരിശോധിച്ചു പാര്‍ട്ടി മുന്നോട്ടുപോകും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *