Hivision Channel

സന്നിധാനത്ത് റവന്യൂ സംഘം പരിശോധന നടത്തി; ശ്രീകോവില്‍ ഉള്‍പ്പെടെ അളന്നു

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് സന്നിധാനത്ത് റവന്യൂ സംഘം പരിശോധന നടത്തി. എസ്‌ഐടി നല്‍കിയ മഹസര്‍ പ്രകാരം ശ്രീകോവില്‍ ഉള്‍പ്പെടെ അളന്നു.പെരുനാട് വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ ആണ് പരിശോധന നടത്തിയത്.എസ്‌ഐടി നിര്‍ദേശപ്രകാരമാണ് അളവെടുത്തത്. സീന്‍ പ്ലാന്‍ രണ്ട് ദിവസത്തിനകം എസ്‌ഐടിക്ക് നല്‍കുമെന്ന് റവന്യൂ സംഘം അറിയിച്ചു. ഈ സീന്‍ പ്ലാനാണ് എസ്‌ഐടി ഹൈക്കോടതിയില്‍ സമര്‍പ്പിക്കുക.

Leave a Comment

Your email address will not be published. Required fields are marked *