
ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി. 60 രൂപയാണ് കൂടിയത്. വിലവര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് വിലവര്‍ധനവ്. മാര്‍ച്ച് ഒന്നിന് വാണിജ്യ സിലിണ്ടറിന്റെ വില 29 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. വാണിജ്യ സിലിണ്ടറിന് വീണ്ടും വിലകൂടി. 115 രൂപയാണ് വര്‍ദ്ധിച്ചത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷം കണക്കിലെടുത്ത് എണ്ണക്കമ്പനികള്‍ ഊര്‍ജ്ജ വില വര്‍ദ്ധിപ്പിച്ചതിനെത്തുടര്‍ന്നാണ് വിലവര്‍ധനവ് ഉണ്ടായിരിക്കുന്നത്. 11 മാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് വില വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് അവസാനമായി വില 50 രൂപ വര്‍ദ്ധിപ്പിച്ചത്. ഐഒസി വെബ്സൈറ്റ് പ്രകാരം, മുംബൈയില്‍ സബ്സിഡിയില്ലാത്ത എല്‍പിജിയുടെ വില ഇപ്പോള്‍ 912.50 രൂപയും കൊല്‍ക്കത്തയില്‍ 939 രൂപയും ചെന്നൈയില്‍ 928.50 രൂപയുമാണ്.














