Hivision Channel

ബെന്നി ബഹനാന് കെപിസിസി അധ്യക്ഷന്റെ താത്കാലിക ചുമതല

ബെന്നി ബഹനാന്‍ എംപിക്ക് കെപിസിസി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല നല്‍കും. സണ്ണി ജോസഫ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.തിരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രമായിരിക്കും ചുമതല. പേരാവൂരില്‍ മത്സരം കടുത്തതോടെ സണ്ണി ജോസഫിന് പൂര്‍ണമായും മണ്ഡലത്തില്‍ കേന്ദ്രീകരിക്കേണ്ടിവരും. ഈ സമയത്ത് കെപിസിസിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടതുണ്ട്. അതിനാല്‍ അധ്യക്ഷ സ്ഥാനത്തേക്ക് ഒരാളെ താത്കാലികമായി നിയമിക്കേണ്ടതുണ്ടെന്നാണ് നേതൃ തലത്തില്‍ വിലയിരുത്തിയത്. തുടര്‍ന്നാണ് ബെന്നി ബഹനാന് കെപിസിസി അധ്യക്ഷന്റെ താത്കാലിക ചുമതല നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *