
കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ച അഞ്ചിടങ്ങളിലായി പതിനയ്യായിരത്തോളം വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കി. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിലെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെയാണ് കൊന്നത്. ബാലുശ്ശേരിയിലെ പനങ്ങാട് പഞ്ചായത്തില്‍ മാത്രം 450 പക്ഷികളെയാണ് കൊന്നൊടുക്കിയത്.
ബാലുശ്ശേരി മൃഗാശുപത്രിയിലെ സീനിയര്‍ വെറ്ററിനറി സര്‍ജന്റെ നേതൃത്വത്തിലായിരുന്നു നടപടി.
പനങ്ങാട് പഞ്ചായത്തിലെ 12, 15, 16, വാര്‍ഡുകളിലെ കോഴി, താറാവ് എന്നിവയെയാണ് കൊന്നത്. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിലെ പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള സര്‍വൈലന്‍സ് സോണില്‍ കോഴി,കാട,താറാവ് ഉള്‍പ്പെടെയുള്ളവയുടെ വിപണനവും ഉപയോഗവും നിരോധിച്ചിട്ടുണ്ട്. മറ്റ് വാര്‍ഡുകളിലെ വളര്‍ത്തുപക്ഷികള്‍ക്ക് പ്രതിരോധകുത്തിവെപ്പ് നടത്തും.
അതേസമയം, വളര്‍ത്തുപക്ഷികളുമായി അടുത്ത് ഇടപഴകുന്ന വരും പൊതുജനങ്ങളും ജാഗ്രത പാലിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ മൃഗസംരക്ഷണ വകുപ്പിനെയോ ജില്ലാഭരണകൂടത്തിന്റെ കണ്‍ട്രോള്‍ റൂമിലോ വിവരമറിയിക്കാം.














