Hivision Channel

വിവിധ മണ്ഡലങ്ങള്‍ക്കായുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ മാര്‍ച്ച് 23 ന് സ്‌ട്രോങ്ങ് റൂമുകളിലേക്ക് മാറ്റും

2026 നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ഓരോ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടിങ് യന്ത്രങ്ങളും വിവി പാറ്റുകളും ചാര്‍ജ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ തരം തിരിച്ചു. താലൂക്ക് ഓഫീസ് വളപ്പിലെ വെയര്‍ ഹൗസില്‍ സൂക്ഷിച്ചിരുന്ന ഇ.വി.എം, വിവിപ്പാറ്റ് എന്നിവ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ചാര്‍ജ് ഓഫീസര്‍മാര്‍ക്ക് കൈമാറി.

ജില്ലയിലെ 11 മണ്ഡലങ്ങളിലേക്കുമുള്ള വോട്ടിങ് യന്ത്രങ്ങളുടെ ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായിരുന്നു. ഈ യന്ത്രങ്ങള്‍ വീണ്ടും പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം ചാര്‍ജ്ജ് ഓഫീസര്‍മാരുടെ സാനിധ്യത്തില്‍ അതാത് മണ്ഡലങ്ങള്‍ക്ക് വെയര്‍ ഹൗസില്‍ സജ്ജീകരിച്ച മുറികളിലേക്ക് മാറ്റുന്ന പ്രവൃത്തിയാണ് തുടങ്ങിയത്.

യന്ത്രങ്ങള്‍ മാര്‍ച്ച് 23 ന് സ്‌ട്രോങ്ങ് റൂമുകളിലേക്ക് മാറ്റും.

അസിസ്റ്റന്റ് കളക്ടര്‍ എഹ്‌തെദ മുഫസിര്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ഡോ. എന്‍ സിബി, തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍, വിവിധ മണ്ഡലങ്ങളിലെ ചാര്‍ജ് ഓഫീസര്‍മാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *