Hivision Channel

സംസ്ഥാനത്ത് ചൂട് കൂടും; 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ചൂട് കനക്കുന്നു. 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് യു വി ഇന്‍ഡക്‌സ് ഉയരുന്നതും ആശങ്ക ഉയര്‍ത്തുന്നുണ്ട്. സംസ്ഥാനത്തെ ചൂട് ക്രമാതീതമായി ഉയരുന്നതിനിടയിലാണ് 11 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

തെക്കന്‍ കേരളത്തിലെ തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം,എറണാകുളം ജില്ലകളിലാണ് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. വടക്കന്‍ കേരളത്തില്‍ തൃശൂര്‍,പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ജാഗ്രത നിര്‍ദേശം നിലനില്‍ക്കുന്നുണ്ട്. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 36 ഡിഗ്രി വരെയും താപനില ഉയര്‍ന്നേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു .

ഈ മാസം 23 വരെ ജാഗ്രത നിര്‍ദേശം തുടരും. അള്‍ട്രാ വൈലറ്റ് ഇന്‍ഡക്‌സ് ഉയര്‍ന്ന നിലയില്‍ തുടരുന്നതും ആശങ്ക ഏറ്റുന്നുണ്ട്. ഇത് സൂര്യാഘാത സാധ്യത വര്‍ദ്ധിപ്പിക്കും. അതേസമയം, തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ഇടിമിന്നലോടുകൂടിയ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *