
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. നേരത്തെ പ്രഖ്യാപിച്ച ഇന്ദിര ഗ്യാരന്റി അടക്കം നിരവധി വാഗ്ദാനങ്ങളാണ് യുഡിഎഫ് പ്രകടന പത്രികയില്‍ ഉള്ളത്. വയനാട് ട്രൈബല്‍ യൂണിവേഴ്‌സിറ്റി, ശമ്പള മാതൃകയില്‍ ക്ഷേമ പെന്‍ഷന്‍, ആശ്രയ പദ്ധതി പരിഷ്‌കരിക്കും, തൊഴിലുറപ്പ് പദ്ധതിയില്‍ വേതന വര്‍ദ്ധനവ്, യുവാക്കള്‍ക്ക് വേണ്ടി യുവ ശ്രീ പദ്ധതി, Break the drug chain, ലഹരിയുടെ ഉറവിടം കണ്ടെത്തി തകര്‍ക്കും, മയക്കുമരുന്ന് മുക്ത സംസ്ഥാനമാക്കും.
സാമൂഹിക സുരക്ഷാ പെന്‍ഷന്‍ 3000 രൂപയാക്കും, സ്ത്രീകള്‍ക്ക് KSRTCയില്‍ സൗജന്യ യാത്ര, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 1,000 രൂപ, എല്ലാ കുടുംബങ്ങള്‍ക്കും 25,00,000 രൂപ വരെയുള്ള സൗജന്യ ‘ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷൂറന്‍സ്’, മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ്, യുവജനങ്ങള്‍ക്ക് ബിസിനസ് ആരംഭിക്കുന്നതിന് പലിശ രഹിത വായ്പ 5,00,000 രൂപ എന്നിങ്ങനെയാണ് പ്രകടന പത്രികയിലെ പ്രധാനപ്പെട്ട വാഗ്ദാനങ്ങള്‍.
പ്രത്യേക കാര്‍ഷിക ബജറ്റ്, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കും, കുടിയേറ്റ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. വന്യജീവി സംഘര്‍ഷം തടയാന്‍ പരമ്പരാഗത സംവിധാനവും ആധുനിക സംവിധാനവും സംയോജിപ്പിച്ച് പ്രവര്‍ത്തനം നടത്തും, മത്സ്യബന്ധന മേഖലയില്‍ ഉള്ളവര്‍ക്ക് പ്രത്യേക ഭവന പദ്ധതി. മത്സ്യത്തൊഴിലാളികള്‍ക്ക് ഡീസല്‍ സബ്‌സിഡി. SC/ST വിഭാഗങ്ങള്‍ക്ക് വേണ്ടി പ്രത്യേക റിക്രൂട്ട്‌മെന്റ്. തിരുവനന്തപുരം കോഴിക്കോട് നഗരങ്ങളില്‍ മെട്രോ പദ്ധതി നടപ്പിലാക്കും.
പ്രവാസി പദ്ധതിയില്‍ അംഗമാകുന്നതിനുള്ള പ്രായപരിധി എടുത്തു മാറ്റും. മദ്യത്തിന്റെ ഉപയോഗം നിയന്ത്രിക്കും. ബാറുകള്‍ പൂട്ടാന്‍ പെട്ടന്ന് നടപടി സ്വീകരിച്ചാല്‍ ലഹരി ഉപയോഗം കൂടും. അത് കൊണ്ട് സാമൂഹിക വശം കൂടി പരിശോധിച്ച് കാര്യങ്ങള് തീരുമാനിക്കും. ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തി യുഡിഎഫിന്റെ മുന്‍കാല പദ്ധതിയായ ‘ആശ്രയ’ പദ്ധതി പരിഷ്‌കരിച്ച് നവ ആശ്രയ പദ്ധതി ആരംഭിക്കും, അന്ത്യോദയ – പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകളെ കണ്ടെത്തി ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാന്‍ പ്രത്യേക കര്‍മ്മ പദ്ധതി, സംസ്ഥാനമെമ്പാടും ഇന്ദിര കാന്റീനുകള്‍, അര്‍ഹരായവര്‍ക്ക് പ്രയോറിറ്റി റേഷന്‍ കാര്‍ഡ്, സൗജന്യ റേഷന്‍ എന്നിങ്ങനെയും വാഗ്ദാനങ്ങളുണ്ട്.














