Hivision Channel

ഇഡി നല്‍കിയ കത്തില്‍ പിണറായി വിജയന്‍, മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ ഇടാമെന്ന് ഹൈക്കോടതി.

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇഡി നല്‍കിയ കത്തില്‍ പിണറായി വിജയന്‍, മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ ഇടാമെന്ന് ഹൈക്കോടതി. ഇ ഡി കത്ത് പരിഗണിച്ച് എഫ്‌ഐആര്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇ ഡി നല്‍കിയ കത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷം എഫ്‌ഐആര്‍ എന്നതായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഈ വാദം തള്ളിയാണ് പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്നും നേരിട്ട് എഫ്‌ഐആര്‍ ഇടാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്.

പ്രാഥമിക അന്വേഷണമാണ് ആദ്യം വേണ്ടത് അതിന് ശേഷമാണ് എഫ്‌ഐആര്‍ ഇടണോ എന്ന് പരിശേധിക്കേണ്ടത് എന്ന വാദമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി ഉയര്‍ത്തിയ വാദം. എന്നാല്‍ ഇഡി കത്തിന്റെ അടിസ്ഥാനത്തില്‍ നേരിട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സംസ്ഥാന സര്‍ക്കാരിനും തിരിച്ചടിയാണ്. ഇഡി നടത്തിയത് പ്രാഥമിക അന്വേഷണമാണെന്നും അതിന്റെ റിപ്പോര്‍ട്ട് നിലനില്‍ക്കുമ്പോള്‍ സംസ്ഥാന പൊലീസ് മറ്റൊരു പ്രാഥമിക അന്വേഷണം നടത്തേണ്ടതില്ല എന്നായിരുന്നു ഹൈക്കോടതിയില്‍ ഇഡി വാദം. നേരിട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയാണ് വേണ്ടതെന്നും ഇ ഡി കോടതിയില്‍ വാദിച്ചു. ഇഡിയുടെ ഈ വാദം ശരിവെച്ചാണ് ഇഡി കത്തിന്റെ അടിസ്ഥാനത്തില്‍ നേരിട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. കെ എം ഷാജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

Leave a Comment

Your email address will not be published. Required fields are marked *