Hivision Channel

ഡല്‍ഹിയിലെ പ്രതിപക്ഷ നേതാവിന്റെ അറസ്റ്റില്‍ അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രി

ഡല്‍ഹിയിലെ പ്രതിപക്ഷ നേതാവിന്റെ അറസ്റ്റില്‍ അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രിയാണ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. കസ്റ്റഡിയിലെടുത്ത ശേഷമുള്ള കാര്യങ്ങളാണ് അന്വേഷിക്കുക. ഡല്‍ഹിയിലെ റസിഡന്റ് കമ്മീഷണറുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനാണ് നിര്‍ദ്ദേശം.

റെസിഡന്‍സ് കമ്മീഷണറുമായി ബന്ധപ്പെടാനും ഇടപെടാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. പിണറായിയെ കസ്റ്റഡിയിലെടുത്ത പൊലീസ് മൂന്നര മണിക്കൂറോളം വാഹനത്തില്‍ വട്ടംകറക്കിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായത്.

രാവിലെ പതിനൊന്ന് മണിയോടെ പിണറായിയടക്കമുള്ളവരെ കസ്റ്റഡിയിലെടുത്ത പൊലീസ് മൂന്നര മണിക്കൂറിന് ശേഷമാണ് മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. പിണറായിക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന കെ എന്‍ ബാലഗോപാല്‍, ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ പ്രതിഷേധിച്ചെങ്കിലും ഡല്‍ഹി പൊലീസ് അവഗണന തുടരുകയായിരുന്നു. പിണറായിയുടെ ഭക്ഷണവും മരുന്നുമടക്കം മുടങ്ങിയെന്ന് ഒപ്പമുള്ള നേതാക്കള്‍ ലൈവ് വീഡിയോയിലൂടെ വ്യക്തമാക്കുകയും ചെയ്തു.

പ്രായമായ ഒരു നേതാവിനോട് തികച്ചും മോശമായാണ് പെരുമാറിയതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. നേരത്തെ സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, പി കെ ശ്രീമതി, കെ കെ ശൈലജ അടക്കമുള്ള നേതാക്കളെയും ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേരള ഹൗസില്‍ നിന്ന് മാര്‍ച്ചിന് ഒരുങ്ങുന്നതിനിടെയായിരുന്നു നടപടി. സി പി എം പിബി അംഗം വിജു കൃഷ്ണന്‍, സി ഐ ടി യു നേതാക്കള്‍, എസ് എഫ് ഐ ദേശീയ അധ്യക്ഷന്‍ ആദര്‍ശ് സജി എന്നിവരെയും കസ്റ്റഡിയിലെടുത്ത് നീക്കി.

Leave a Comment

Your email address will not be published. Required fields are marked *