Hivision Channel

സര്‍ക്കാര്‍ ആശുപത്രികളില്‍ കമ്മ്യൂണിറ്റി കിച്ചന്‍ വരുന്നു

രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നല്‍കാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവര്‍ത്തനം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ അടുത്ത വര്‍ഷം ജനുവരിയില്‍ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍. കമ്മ്യൂണിറ്റി കിച്ചന്‍ തുടങ്ങിയ ശേഷം സ്വകാര്യ സംഘടനകളുടെ ഭക്ഷണവിതരണം മെഡിക്കല്‍ കോളേജ് ക്യാമ്പസിന് പുറത്താകും നടത്തുകയെന്നും മന്ത്രി പ്രഖ്യാപിച്ചു. അധികാരത്തിലേറിയതിന് ശേഷം മന്ത്രി മുരളീധരന്റെ പ്രഖ്യാപനമായിരുന്നു ആശുപത്രികളിലെ കമ്മ്യൂണിറ്റി കിച്ചന്‍. ആശുപത്രികളില്‍ ഇടത് യുവജന സംഘടന പൊതിച്ചോര്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രിയുടെ പ്രസ്താവന. ആശുപത്രിക്കുള്ളില്‍ കൊടിയും വെച്ച് ഭക്ഷണ വിതരണം നടത്താന്‍ അനുവദിക്കില്ലെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.

മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും വൃത്തിയുള്ളതും ഗുണനിലവാരമുള്ളതുമായ ഭക്ഷണം സൗജന്യമായോ കുറഞ്ഞ നിരക്കിലോ കൃത്യമായി ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യമെന്ന് സര്‍ക്കാര്‍ പറയുന്നു.

നിലവില്‍ വിവിധ സന്നദ്ധ-സ്വകാര്യ സംഘടനകള്‍, വ്യക്തികള്‍ എന്നിവര്‍ മെഡിക്കല്‍ കോളേജ് ക്യാമ്പസിനുള്ളില്‍ കയറി നേരിട്ട് ആഹാരം വിതരണം ചെയ്യാറുണ്ട്. എന്നാല്‍ കമ്മ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ, ക്യാമ്പസിനുള്ളിലെ സ്വകാര്യ സംഘടനകളുടെ ഇത്തരം ഭക്ഷണവിതരണം നിര്‍ത്തിവെക്കും. സ്വകാര്യ സംഘടനകള്‍ക്ക് ഭക്ഷണം വിതരണം ചെയ്യണമെങ്കില്‍ അത് മെഡിക്കല്‍ കോളേജ് ക്യാമ്പസിന് പുറത്ത് വെച്ച് മാത്രമേ അനുവദിക്കൂ. ആശുപത്രി ക്യാമ്പസിനുള്ളിലെ തിരക്ക്, മാലിന്യപ്രശ്‌നങ്ങള്‍, ശുചിത്വമില്ലായ്മ എന്നിവ ഒഴിവാക്കാനാണ് കമ്മ്യൂണിറ്റി കിച്ചനെന്നും പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *