Hivision Channel

വയോജന ക്ഷേമ ബില്‍ നാളെ നിയമസഭയില്‍ അവതരിപ്പിക്കും

മുതിര്‍ന്ന പൌരന്മാരുടെ പരിചരണവും അവകാശങ്ങളും ഉറപ്പാക്കുന്ന വയോജന ക്ഷേമ ബില്‍ നാളെ നിയമസഭയില്‍ അവതരിപ്പിക്കും. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കാന്‍ സംസ്ഥാന-ജില്ലാതല മേല്‍നോട്ട സംവിധാനങ്ങള്‍ സ്ഥാപിക്കും. തിരുവനന്തപുരം ആസ്ഥാനമായി സംസ്ഥാന മുതിര്‍ന്ന പൗര സംരക്ഷണ യൂണിറ്റ് വയോജന ക്ഷേമ വകുപ്പ് ഡയറക്ടറായിരിക്കും അധ്യക്ഷന്‍.

ജില്ലാതലത്തില്‍ സംരക്ഷണ ഫോറവും യൂണിറ്റും രൂപീകരിക്കും. വയോജനങ്ങള്‍ സ്വന്തം വീട്ടില്‍ സുരക്ഷിതമായി കഴിയുന്നതിനാണ് പ്രാഥമിക പരിഗണന. സ്ഥാപന പരിചരണം അവസാന മാര്‍ഗ്ഗം മാത്രം. മുതിര്‍ന്ന പൗരന്മാരെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുകയോ, ക്രൂരത കാട്ടുകയോ, ഉപേക്ഷിക്കുകയോ ചെയ്യുന്ന കുടുംബാംഗങ്ങള്‍/പരിചരണദാതാക്കള്‍ എന്നിവര്‍ക്ക് ശിക്ഷ നല്‍കാനും ബില്ലില്‍ വ്യവസ്ഥ. 3 വര്‍ഷം വരെ തടവും 50,000 വരെ പിഴയും ചുമത്തും.

ജീവിതാന്ത്യ ഘട്ടത്തിലെ ചികിത്സാ മുന്‍ഗണനകള്‍ വ്യക്തികള്‍ക്ക് മുന്‍കൂട്ടി എഴുതിവെയ്ക്കാനുള്ള (‘ലിവിംഗ് വില്‍’) നിയമപരമായ അവകാശം നല്‍കാനും ബില്ലില്‍ വ്യവസ്ഥ. വയോജന വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ പൊലീസ് സ്റ്റേഷനുകളില്‍ നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തും. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി പ്രത്യേക ‘സംസ്ഥാന കരുതല്‍ നിധി’ രൂപീകരിക്കും.

Leave a Comment

Your email address will not be published. Required fields are marked *