Hivision Channel

തെങ്ങിന് വളം വിതരണം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ തെങ്ങുകൃഷി വികസന പദ്ധതിയുടെ ഭാഗമായി തെങ്ങുകള്‍ക്ക് ജൈവ വളം, രാസവളം, കുമ്മായം എന്നിവ സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്നു. 50,000 തെങ്ങുകള്‍ക്കാണ് ഈ വര്‍ഷം വളം വിതരണം ചെയ്യുന്നത്. ഇതിനായി 42 ലക്ഷം രൂപ കണ്ണൂര്‍ കോര്‍പ്പറേഷന്‍ വകയിരുത്തിയിട്ടുണ്ട്. അപേക്ഷാ ഫോറം കൃഷി ഭവനുകളില്‍ ലഭിക്കും. കോര്‍പ്പറേഷന്‍ പരിധിയില്‍ ഭൂമിയുള്ളവര്‍ക്ക് അപേക്ഷ അതാത് കൃഷി ഭവനുകളില്‍ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം അപേക്ഷകന്റെ ആധാര്‍ കാര്‍ഡ്, 2022-23 വര്‍ഷത്തെ ഭൂനികുതി രശീത്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ് ഹാജരാക്കണം.

Leave a Comment

Your email address will not be published. Required fields are marked *