കേളകം: ലഹരിവിരുദ്ധ പോരാട്ടത്തില്‍ സര്‍ക്കാരിനൊപ്പം കൈകോര്‍ത്ത് കേളകം എം ജി എം എവര്‍ഗ്രീന്‍ ഫ്രണ്ട്‌സ് കൂട്ടായ്മ. സമൂഹത്തില്‍ വര്‍ദ്ധിച്ച് വരുന്ന മയക്കുമരുന്ന് ലോബിക്കെതിരെ പൊരുതുന്നതിന് എകസൈസിനെയും പോലീസിനേയും സഹായിക്കാന്‍ തീരുമാനിച്ച് സംഘടന യോഗം. കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നവംബര്‍ ഒന്നിന് ആരംഭിക്കുന്ന ലഹരിവിരുദ്ധ പോരാട്ടത്തിന് മുന്നോടിയായാണ് എം ജി എം എവര്‍ഗ്രീന്‍ ഫ്രണ്ട്‌സ് ലഹരിക്കെതിരെ ചുവടുറപ്പിച്ച് രംഗത്തുവന്നത്.
കേളകം പിറ്റിസി ചര്‍ച്ച് ഹാളില്‍ പാസ്റ്റര്‍ ഷാജി ജോര്‍ജിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കേളകം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ അഡ്വ. ബിജു ചാക്കോ ഉദ്ഘാടനം ചെയ്തു. പേരാവൂര്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സി.എം ജെയിംസ് സംഘടനാ അംഗങ്ങള്‍ക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഗ്രൂപ്പില്‍ നിന്നും വിദേശത്തേക്ക് ജോലിക്കായി പോകുന്ന ജോബി കുരുവിള നെല്ലിയോടി, ബിജി റെജി എന്നിവരെ അനുമോദിച്ചു. സെക്രട്ടറി സിനി ബിനോയ്, വൈസ് പ്രസിഡണ്ട് ജോബി കുരുവിള, എക്‌സികുട്ടീവ് അംഗങ്ങളായ റെജി കന്നുകുഴി, സാജന്‍ കെ.വി, ലാലു നീണ്ടുനോക്കി, ജോണ്‍ റ്റി.എസ്, ധന്യ സന്തോഷ്, സാജു ചുങ്കക്കുന്ന്, ജീന്‍സി സന്തോഷ്, മിനി സജി, ഷീജ ഷീബു, ശ്രീജ സുനില്‍, ജീന കാണ്ടാവനത്തില്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.