കേളകം: അമ്പായത്തോട് മുതല്‍ മണത്തണ വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അമ്പായത്തോട് കെ.സി.വൈ.എം, സി.എം.എല്‍ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ പ്രതിഷേധ സദസും, അധികാരികള്‍ കാണിക്കുന്ന അലംഭാവത്തിനെതിരെ റോഡിലെ കുഴിയില്‍ പ്രതീകാത്മക വാഴ നടീലും നടന്നു. ദിനംപ്രതി നിരവധിയായ വാഹനങ്ങളും വഴിയാത്രക്കാരും സഞ്ചരിക്കുന്ന പാതയിലെ വലിയ ഗര്‍ത്തങ്ങളില്‍ വീണ് നിരവധിയായ വാഹനങ്ങളാണ് അപകടത്തില്‍പ്പെടുന്നത്. പ്രതിഷേധ പരിപാടികള്‍ക്ക് കെ.സി.വൈ.എം അമ്പായത്തോട് യൂണിറ്റ് പ്രസിഡന്റ് മെല്‍ബിന്‍ കല്ലടയില്‍, സെക്രട്ടറി ഗോഡ്‌സണ്‍ ഇലഞ്ഞിമറ്റത്തില്‍, സി.എം.എല്‍ പ്രസിഡന്റ് ഷെറിന്‍ അഞ്ചേരി, പ്രവര്‍ത്തകരായ ഫെബിന്‍ കൊച്ചുതാഴത്ത്, ഷോണ്‍ കവികല്ലറക്കല്‍,അലന്‍ ചെരുവിളയില്‍, നിജൂല്‍ റെജി, ക്രിസ്റ്റി അഞ്ചേരി, പ്രിന്‍സ് പയ്യമ്പള്ളി, അജിന്‍ പള്ളിത്താഴത്ത്, ഡോണ്‍ കവികല്ലറക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.