പ്രശസ്ത ബാലസാഹിത്യകാരന്‍ പി നരേന്ദ്രനാഥിന്റെ ഓര്‍മ്മയ്ക്കായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി രണ്ടു വര്‍ഷമായി നടന്നു വരുന്ന ഓണ്‍ലൈന്‍ സംഗീത മല്‍സരം മൂന്നാം സീസണിലേക്ക്. കുഞ്ഞിക്കൂനന്‍, വികൃതി രാമന്‍, പറയിപെറ്റ പന്തിരുകുലം എന്നിങ്ങനെ കുട്ടികളുടെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ എഴുതിയ പി നരേന്ദ്രനാഥിന്റെ ഓര്‍മ്മയ്ക്കായാണ് മല്‍സരം. നരേന്ദ്രനാഥിന്റെ മകളും ഗസല്‍ ഗായികയുമായ സുനിത നെടുങ്ങാടിയാണ് മല്‍സരം സംഘടിപ്പിക്കുന്നത്.
ഏഴ് വയസ്സു മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്കും 15 വയസ്സു മുതലുള്ളവര്‍ക്കുമായി രണ്ട് വിഭാഗങ്ങളിലായാണ് മല്‍സരം. കുട്ടികള്‍ക്കു വേണ്ടി എഴുതുകയും അവരെ അളവില്ലാതെ സ്‌നേഹിക്കുകയും ചെയ്ത അച്ഛന്റെ പേരില്‍ കുട്ടികള്‍ക്ക് പ്രാധാന്യം നല്‍കുന്ന മല്‍സരമാണ് സംഘടിപ്പിക്കുന്നതെന്ന് സുനിത നെടുങ്ങാടി പറഞ്ഞു. രണ്ടു വര്‍ഷം നടന്ന മല്‍സരങ്ങള്‍ക്ക് അഭുതപൂര്‍ണമായ പ്രതികരണമാണ് ലോകത്തിന്റെ നാനാഭാഗത്തുനിന്നും ലഭിച്ചത്. മത്സരം കഴിയുന്നത്ര തുടര്‍ന്നു കൊണ്ടുപോകാനാണ് തീരുമാനമെന്നും അവര്‍ പറഞ്ഞു.
നിങ്ങളുടെ ഇഷ്ടഗാനം പാടി അതിന്റെ വീഡിയോ 8157836427 എന്ന നമ്പറിലേക്ക് വാട്ട്‌സാപ്പ് ചെയ്യുക.
വീഡിയോ അയക്കുമ്പോള്‍ പേരും വയസും പ്രത്യേകം എഴുതണം.
വീഡിയോകള്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യും.
പ്രഗല്‍ഭരായ സംഗീതജ്ഞരായിരിക്കും വിധിനിര്‍ണയം.
വീഡിയോ അയക്കേണ്ട അവസാന തീയതി 2022 സെപ്റ്റംബര്‍ 30.
നിബന്ധനകള്‍:
സിനിമാഗാനങ്ങളും ലളിതഗാനങ്ങളും ഉള്‍പ്പെടെ ഏതു ഭാഷയിലും ഏതു വിഭാഗത്തിലുംപെട്ട ഗാനങ്ങള്‍ ആലപിക്കാം. സമയപരിധി അഞ്ച് മിനിറ്റില്‍ കൂടാന്‍ പാടില്ല. കരോക്കെ ഉപയോഗിച്ചും അല്ലാതെയും പാടാം.
സമ്മാനം:
ഒന്നാം സ്ഥാനം: 15000 രൂപ.
രണ്ടാം സമ്മാനം: 7500 രൂപ.
മൂന്നാം സമ്മാനം: 2500 രൂപ.
കൂടാതെ, പ്രോത്സാഹന സമ്മാനങ്ങളും നേടാം.