മാലിന്യം വലിച്ചെറിയുന്നത് തടയാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വലിച്ചെറിയല്‍ വിരുദ്ധ ഗ്രാമസഭകള്‍ ചേരാന്‍ നിര്‍ദേശം. നവകേരളം കര്‍മ്മ പദ്ധതി രണ്ടിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന ‘വലിച്ചെറിയല്‍ മുക്ത ജില്ല’ ക്യാമ്പയിന്റെ ആലോചന യോഗത്തിലാണ് നിര്‍ദേശം ഉയര്‍ന്നത്.
മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കണമെന്ന് ക്യാമ്പയിന്റെ പ്രസക്തി വിശദീകരിച്ച നവകേരളം കര്‍മ്മ പദ്ധതി 2 കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി എന്‍ സീമ പറഞ്ഞു. നിയമത്തെക്കുറിച്ച് ബോധവാന്‍മാരല്ലാത്തവരെ ബോധവത്ക്കരിക്കണം. കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പാക്കിയാലെ ക്യാമ്പയിന്‍ വിജയിത്തിലെത്തൂ. ക്യാമ്പസുകളിലെ തെരഞ്ഞെടുപ്പുകളിലും ഹരിത പ്രോട്ടോക്കോള്‍ പാലിക്കണം. മാലിന്യം വലിച്ചെറിയുന്നത് തടയാന്‍ മുഴുവന്‍ വകുപ്പുകളും ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കണമെന്നും ടി എന്‍ സീമ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍ പദ്ധതി വിശദീകരിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ സുരേഷ് ബാബു, കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ എം പി രാജേഷ്, സബ് കലക്ടര്‍ അനുകുമാരി, എഡിഎം കെ കെ ദിവാകരന്‍, തളിപ്പറമ്പ് ആര്‍ഡിഒ ഇ പി മേഴ്‌സി, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോ. ഡയറക്ടര്‍ ടി ജെ അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.