Hivision Channel

പെരളശ്ശേരി പഞ്ചായത്ത് ഹരിത സംഗമം

‘എന്റെ പെരളശ്ശേരി ശുചിത്വ സുന്ദരം’ മാലിന്യമുക്ത ക്യാമ്പയിന്റെ ഭാഗമായി പെരളശ്ശേരി ഗ്രാമപഞ്ചായത്ത് ഹരിത സംഗമം നടത്തി. മൂന്നുപെരിയ താജ് ഓഡിറ്റോറിയത്തില്‍ നവകേരളം കര്‍മ്മ പദ്ധതി-2 കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി എന്‍ സീമ ഉദ്ഘാടനം ചെയ്തു. കേരളം പുരോഗമന സ്വഭാവമുള്ള സമൂഹമാണെന്നും വലിച്ചെറിയല്‍ മുക്ത ക്യാമ്പയിനുകള്‍ അതിന്റെ ഉദാഹരണമാണെന്നും ടി എന്‍ സീമ പറഞ്ഞു.
പഞ്ചായത്തിലെ മുഴുവന്‍ കുടുംബാംഗങ്ങളെയും സ്ഥാപനങ്ങളെയും പങ്കാളികളാക്കി ശാസ്ത്രീയ മാലിന്യ പരിപാലനത്തിലൂടെ സമ്പൂര്‍ണ ശുചിത്വം നേടാനാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ഹരിത സംഗമം സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് എ വി ഷീബ അധ്യക്ഷത വഹിച്ചു. മാലിന്യ പരിപാലന കര്‍മ്മ പദ്ധതിയുടെ പ്രകാശനവും ടി എന്‍ സീമ നിര്‍വ്വഹിച്ചു.
ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍ ‘വലിച്ചെറിയല്‍ മുക്ത പഞ്ചായത്തിലേക്ക്’ എന്ന വിഷയം അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് വി പ്രശാന്ത് ഹരിത സമൃദ്ധി വാര്‍ഡ് വിളംബര പ്രഖ്യാപനം നടത്തി. സ്ഥിരം സമിതി അധ്യക്ഷന്മാരായ എന്‍ ബീന റിപ്പോര്‍ട്ടും കെ കെ സുഗതന്‍ കര്‍മ്മ പദ്ധതിയും അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ വി ബിജു, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി ബാലഗോപാലന്‍, ബ്ലോക്ക് പഞ്ചായത്തംഗം സി സഞ്ജന, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം ശൈലജ, പഞ്ചായത്തംഗം കെ വി സവിത, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ടി കെ രാജന്‍ മാസ്റ്റര്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ സി കെ സൗമനി, പഞ്ചായത്ത് സെക്രട്ടറി പി പി സജിത, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് മാലിന്യ മുക്ത പ്രതിജ്ഞ ചൊല്ലി.

Leave a Comment

Your email address will not be published. Required fields are marked *