
ഓടംതോട്: കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓടംതോട് വെച്ച് ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് മേഴ്‌സി സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന, ഗാന്ധി അനുസ്മരണം, ലഹരി വിരുദ്ധ പ്രതിജ്ഞ തുടങ്ങിയവ നടത്തി. സി.ജെ മാത്യു ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. അംഗങ്ങള്‍ക്ക് എന്‍.സി സി കേഡറ്റ് അലീഷ സിബി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എത്സമ്മ മാത്യു, കുഞ്ഞമ്മ ജോസ്, ഡീന ജോയി, ഷിജി തോമസ്, റെന്നി ജോസ്, അബ്രാഹം കരിക്കണ്ടത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.














