Hivision Channel

നെഹ്‌റു യുവകേന്ദ്ര യുവ ഉത്സവ് 2022

നെഹ്‌റു യുവകേന്ദ്ര കണ്ണൂരിന്റെ നേതൃത്വത്തില്‍ എസ്.എന്‍ കോളേജില്‍ സംഘടിപ്പിച്ച യുവ ഉത്സവ് 2022 എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കളക്ടര്‍ മിഷാല്‍ സാഗര്‍ ഭരത് അദ്ധ്യക്ഷത വഹിച്ചു. യുവ ജനങ്ങളുടെ കല സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നുള്ളതാണ് പരിപാടിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. യുവാക്കള്‍ക്കായി കവിതാ രചന, പ്രസംഗമത്സരം, ഫോട്ടോഗ്രഫി, പെയിന്റിംഗ്, യുവ സംവാദ്, നാടോടിനൃത്തം ഗ്രൂപ്പ് എന്നീ ഇനങ്ങളിലായിരുന്നു മത്സരം.
ചിത്രരചനാ മത്സരത്തില്‍ അക്ഷയ ഷമീര്‍ ഒന്നാം സ്ഥാനവും ആദിത് രാജേഷ് രണ്ടാം സ്ഥാനവും അഭിജിത്ത് എ.പി മൂന്നാം സ്ഥാനവും നേടി. പ്രസംഗ മത്സരത്തില്‍ മുഹമദ് ബിലാല്‍ ഒന്നാം സ്ഥാനവും കാജള്‍ സജീവന്‍ രണ്ടാം സ്ഥാനവും വൈഷ്ണവി വിജയന്‍ മൂന്നാം സ്ഥാനവും നേടി. കവിതാ രചനയില്‍ നിഖില്‍ വി ഒന്നാം സ്ഥാനവും അജ്ഞന വി രണ്ടാം സ്ഥാനവും അഭിരാമി. വി ടി മൂന്നാം സ്ഥാനവും നേടി. ഫോട്ടോഗ്രാഫി മത്സരത്തില്‍ അനുഗ്രഹ് എം ഒന്നാം സ്ഥാനവും നന്ദന വി. ആര്‍ രണ്ടാം സ്ഥാനവും അഫ്‌നാന്‍ മൂന്നാം സ്ഥാനവും നേടി .നാടോടി നൃത്തത്തില്‍ ചിന്മയ ആര്‍ട്‌സ് & സയന്‍സ് കോളേജ് ഫോര്‍ വുമണ്‍സ് ഒന്നാം സ്ഥാനവും കണ്ണൂര്‍ എസ്സ് എന്‍ കോളേജ് രണ്ടാം സ്ഥാനവും നേടി . ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ നേടിയവര്‍ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല യുവ ഉത്സവില്‍ കണ്ണൂര്‍ ജില്ലയെ പ്രതിനിധീകരിച്ച് മത്സരിക്കും.

സമാപനചടങ്ങ് കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍ ഇളങ്കോ ഉദ്ഘാടനം ചെയ്തു. പ്രസംഗ മത്സര വിജയികള്‍ക്ക് സമ്മാനത്തുകയായി യഥാക്രമം 5000,2000,1000 രൂപയും പ്രശക്തിപത്രവും നാടോടിനൃത്തം മത്സര വിജയികള്‍ക്ക് സമ്മാനത്തുകയായി യഥാക്രമം 5000,2500,1250 രൂപയും പ്രശസ്തി പത്രവും കവിത രചന, മൊബൈല്‍ ഫോട്ടോഗ്രഫി, ജല ചായ മത്സരങ്ങള്‍ക് സമ്മാനത്തുകയായി യഥാക്രമം 1000,750,500 രൂപയും പ്രശസ്തി പത്രവും യുവ സംവാദ് പരുപാടിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച 4 പേര്‍ക് 1500 രൂപയും പ്രശസ്തി പത്രവും നല്‍കി . മത്സരങ്ങള്‍ക്കു പുറമെ വിവിധ ക്ലബ്ബുകളില്‍ നിന്നും കളരി, ചരട് കെട്ടി കളി എന്നിവയും അരങ്ങേരി. നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ കെ രമ്യ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ പത്മനാഭന്‍, യുവജനക്ഷേമ ബോര്‍ഡ് ഓഫീസര്‍ പ്രസീത കെ, എസ് എന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ അജയകുമാര്‍ ,നെഹ്‌റു യുവകേന്ദ്ര എ.പി.എസ് ടി എം അന്നമ്മ എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *