Hivision Channel

പൊതുസ്ഥലത്ത് മാലിന്യം കൊണ്ടുവന്ന് തള്ളിയ ആള്‍ക്കെതിരെ തില്ലങ്കേരി പഞ്ചായത്ത് പിഴ ഈടാക്കി

തില്ലങ്കേരി: പൊതുസ്ഥലത്ത് മാലിന്യം കൊണ്ടുവന്ന് തള്ളിയ ആള്‍ക്കെതിരെ തില്ലങ്കേരി പഞ്ചായത്ത് പിഴ ഈടാക്കി. ഉളിയില്‍ സ്വദേശി എം മുഹമ്മദ് റഫീക്കിനെതിരെയാണ് അധികൃതര്‍ 10000 രൂപ പിഴ ഈടാക്കിയത്. തില്ലങ്കേരി പഞ്ചായത്തിലെ ഏച്ചിലാട് എലിക്കുന്നിലാണ് ജനവാസ കേന്ദ്രത്തില്‍ പ്ലാസ്റ്റിക് കവറുകളിലാക്കി മാലിന്യം തള്ളിയത്.പഞ്ചായത്ത് സെക്രട്ടറിയും ഭരണസമിതി അംഗങ്ങളും സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് നടപടി.മാലിന്യത്തില്‍ നിന്നും ഇവരുടെ അഡ്രസ് ലഭിച്ചതിനെ തുടര്‍ന്ന് ഇയാളെ വിളിച്ച് വരുത്തുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *