Hivision Channel

ഓള്‍ ഇന്ത്യ നീറ്റ് പരീക്ഷയില്‍ സമീമക്ക് എം.സി.എച്ച് ഹെഡ് ആന്‍ഡ് നെക്ക് സര്‍ജറി വിഭാഗത്തില്‍ ഒന്നാം റാങ്ക്

കാക്കയങ്ങാട്: മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് മികവുമായി കാക്കയങ്ങാട് സ്വദേശി വി.വി.സമീമ. ഓള്‍ ഇന്ത്യ നീറ്റ് പരീക്ഷയില്‍ എം.സി.എച്ച് ഹെഡ് ആന്‍ഡ് നെക്ക് സര്‍ജറി വിഭാഗത്തിലാണ് ഒന്നാം റാങ്ക് നേടി സമീമ നാടിന്റെ അഭിമാനമായി മാറിയത്.തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസില്‍ ഉന്നത മാര്‍ക്കോടെ വിജയിച്ച സമീമ രാജസ്ഥാനിലെ ജോധ്പൂര്‍ എയിംസില്‍ നിന്നാണ് ഇ.എന്‍.ടി. സര്‍ജറിയില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. കാക്കയങ്ങാട്ടെ ഷമീമ മന്‍സിലില്‍ മുഹമ്മദ് റാഫി – സീനത്ത് ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ് മുഹമ്മദ് അന്‍സാര്‍ ബാഗ്ലൂര്‍ സ്വകാര്യ കമ്പനിയില്‍ എന്‍ജീനിയര്‍.

Leave a Comment

Your email address will not be published. Required fields are marked *