
ക്ഷീരവകുപ്പിന്റെയും ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ജില്ലാ ക്ഷീര സംഗമം ഒക്ടോബര്‍ 20ന് രാവിലെ 10.30ന് അഞ്ചരക്കണ്ടി മുഴപ്പാലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ക്ഷീര മിത്ര അവാര്‍ഡ് ദാനവും മുഖ്യമന്ത്രി നിര്‍വഹിക്കും.
ക്ഷീര മേഖലക്ക് കൂടുതല്‍ തുക വകയിരുത്തിയ ജില്ലാ പഞ്ചായത്തിനെ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പിയും ജില്ലയിലെ മികച്ച ക്ഷീര കര്‍ഷകനെ സി പി സന്തോഷ് കുമാര്‍ എം പിയും മികച്ച ക്ഷീരകര്‍ഷകയെ ഡോക്ടര്‍ വി ശിവദാസന്‍ എം പിയും ജില്ലയിലെ മികച്ച പട്ടികജാതി/പട്ടികവര്‍ഗ ക്ഷീരകര്‍ഷകനെ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എയും ആദരിക്കും. ഏറ്റവും ഗുണനിലവാരമുള്ള പാല്‍ സംഭരിച്ച ക്ഷീര സംഘത്തെ കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എയും മികച്ച പരമ്പരാഗത ക്ഷീര സംഘത്തെ രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എയും മികച്ച ആപ്കോസ് ക്ഷീരസംഘത്തെ കെ പി മോഹന്‍ എം എല്‍ എയും ഏറ്റവും കൂടുതല്‍ പാല്‍ ക്ഷീര സംഘത്തില്‍ അളന്ന ക്ഷീരസംഘം പ്രസിഡണ്ടിനെ സജി ജോസഫ് എം എല്‍ എയും ക്ഷീര മേഖലക്കായി കൂടുതല്‍ തുക വകയിരുത്തിയ ബ്ലോക്ക് പഞ്ചായത്തിനെ ടി ഐ മധുസൂദനന്‍ എം എല്‍ എയും ആദരിക്കും. കൂടുതല്‍ തുക വകയിരുത്തിയ ഗ്രാമപഞ്ചായത്തിനെ കെ വി സുമേഷ് എം എല്‍ എയും നഗരസഭയെ എം വിജിന്‍ എം എല്‍ എയും ആദരിക്കും. ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷത വഹിക്കും. ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ ഡോ. എ കൗശികന്‍ പദ്ധതി വിശദീകരിക്കും.














